ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ മരിച്ചു

Update: 2023-01-11 16:21 GMT

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് മരണം. ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറും മറ്റ് രണ്ട് സൈനികരുമാണ് മരണപ്പെട്ടത്. നായിബ് സുബേദാർ പർഷോതം കുമാർ (43), ഹവിൽദാർ അമ്രിക് സിംഗ് (39), ശിപായി അമിത് ശർമ (23) എന്നിവരെയാണ് മരിച്ചതായി സൈന്യം തിരിച്ചറിഞ്ഞത്. കുപ്‌വാര ജില്ലയിലെ മച്ചല്‍ സെക്ടറില്‍ പതിവ് ഓപ്പറേഷന്‍ നടത്തുകയായിരുന്ന ഇവരുടെ വാഹനം മഞ്ഞുമൂടിയ ട്രാക്കില്‍ നിന്ന് തെന്നിമാറി മലയിടുക്കിലേക്ക് വീഴുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Similar News