മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി

Update: 2024-03-08 16:57 GMT

ഇംഫാല്‍: മാസങ്ങളോളമായി സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ കൊന്‍സം ഖേദാ സിങിനെയാണ് വീട്ടില്‍നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വിവരം ലഭിച്ചയുടന്‍ എല്ലാ അന്വേഷണ ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങളെയും പരിശോധിക്കുന്നുണ്ട്. അദ്ദേഹത്തെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന് അറിയില്ലെന്നും പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ സംസ്ഥാനത്ത് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും കലാപവും അരങ്ങേറുന്ന മണിപ്പൂരില്‍ നാലാമതാണ് സൈനികനെ തട്ടിക്കൊണ്ടുപോവുന്നത്.

Tags:    

Similar News