പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ്: പോലിസിന്റെ സംഘപരിവാര്‍ പ്രീണനത്തിന്റെ ഒടുവിലത്തെ ഉദാഹരണം

ഡിസംബര്‍ 27ന് പോപുലര്‍ ഫ്രണ്ട് തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനവുമായി ബന്ധപ്പെട്ട പോലീസ് അനുമതിക്ക് വേണ്ടി ടൗണ്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Update: 2021-12-26 14:27 GMT

തൃശൂര്‍: മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട് എന്നാരോപിച്ച് പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ സെക്രട്ടറി സിദ്ധീഖുല്‍ അക്ബറിനെതിരേ 153 പ്രകാരം കേസ് ചുമത്തിയതും അറസ്റ്റ് ചെയ്തതും പോലിസിന്റെ സംഘ പരിവാര്‍ പ്രീണനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഫാമിസ് അബൂബക്കര്‍.

ഡിസംബര്‍ 27ന് പോപുലര്‍ ഫ്രണ്ട് തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനവുമായി ബന്ധപ്പെട്ട പോലീസ് അനുമതിക്ക് വേണ്ടി ടൗണ്‍ ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പോപുലര്‍ ഫ്രണ്ട് സമ്മേളന പോസ്റ്ററിലെ 'ആര്‍എസ്എസ് വംശഹത്യക്കൊരുങ്ങുന്നു എന്ന് സൂചിപ്പിച്ചതിനാണ് കേസെന്നാണ് പോലിസ് വിശദീകരണം. ഇത് തികച്ചും അന്യായമാണ്. തൃശൂര്‍ ജില്ലയില്‍ അടക്കം കേരളത്തിലുടനീളം മുസ്‌ലിം സമൂഹത്തിനെതിരേ തെരുവില്‍ കലാപാഹ്വാനം നടത്തുകയാണ്

ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കളും. ഇത് തുറന്നു കാട്ടുന്നവരെയാണ് ഭരണകൂടം തുറങ്കിലടക്കന്‍ ശ്രമിക്കുന്നത്. എന്നാല്‍, കലാപാഹ്വാനം നടത്തുന്നവര്‍ സൈ്വര്യ വിഹാരം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.പോലിസിന്റെ ഈ പക്ഷപാതപരമായ സമീപനത്തിനെതിരേ ജനാധിപത്യ സമൂഹം രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News