കര്‍ഷക നേതാവിനെതിരായ ആക്രമണം: എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
കര്‍ഷക നേതാവിനെ ആക്രമിക്കാനായി ആളുകളെ സംഘടിപ്പിക്കാന്‍ കുല്‍ദീപ് യാദവ് 50000 രൂപ ചെലവാക്കിയെന്നും പോലിസ് പറയുന്നു.
ജയ്പുര്‍: കര്‍ഷക സമര നേതാവ് രാകേഷ് ടികായത്തിനെ ആക്രമിച്ച സംഭവത്തില്‍ 16 എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ ടിക്കായത്ത് ആക്രമിക്കപ്പെട്ടത്. എബിവിപി നേതാവ് കുല്‍ദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആല്‍വാര്‍ പോലിസിന്റെ പിടിയിലായത്. മാധ്യമശ്രദ്ധ ലഭിക്കാനാണ് കര്‍ഷക നേതാവിനെ ആക്രമിച്ചതെന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു. കുല്‍ദീപ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടികായത്തിനെതിരെ കല്ലേറ് നടത്തിയത്. സംഭവത്തില്‍ 33 പേര്‍ക്കെതിരെയാണ് ആല്‍വാര്‍ പോലിസ് കേസെടുത്തത്. ഇതില്‍ 16പേര്‍ അറസ്റ്റിലായി.
കര്‍ഷക നേതാവിനെ ആക്രമിക്കാനായി ആളുകളെ സംഘടിപ്പിക്കാന്‍ കുല്‍ദീപ് യാദവ് 50000 രൂപ ചെലവാക്കിയെന്നും പോലിസ് പറയുന്നു. ഇയാള്‍ക്കെതിരെ വ്യാജ ബിരുദക്കേസുമുണ്ടായിരുന്നു. അതേസമയം, പിടിയിലായ കുല്‍ദീപുമായി ബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. അതേസമയം, ആല്‍വാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുല്‍ദീപ് എബിവിയില്‍ ചേര്‍ന്നിരുന്നു. കുല്‍ദീപിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ബിജെപി നേതാക്കളും പങ്കെടുക്കാറുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടികായത്തിന്റെ കാര്‍ കരിങ്കൊടി കാണിച്ച് തടയാന്‍ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ കാറിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്നിരുന്നു.