പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രം: സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി

Update: 2022-09-23 08:55 GMT

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിനെതിരായ അറസ്റ്റ് രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രമാണെന്ന് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയോ വരുതിയിലാക്കുകയോ ചെയ്യുന്ന ഹിന്ദുത്വ ശക്തികളുടെ ഗൂഢതന്ത്രത്തിന്റെ തുടര്‍ച്ചയാണ് പോപുലര്‍ ഫ്രണ്ടിന്റെ ഓഫിസുകളില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡും അറസ്റ്റുകളും. സംഘപരിവാര്‍-എന്‍ഡിഎ കക്ഷികളൊഴികെ എല്ലാ സംഘടനകള്‍ക്കു നേരെയും ഇതുപോലുള്ള നീക്കങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവോടെ ജനാധിപത്യ ശക്തികള്‍ പ്രതിഷേധിക്കണമെന്നും സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News