അഫ്ഗാനിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അശ്‌റഫ് ഗാനി
താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് അവകാശപ്പെട്ട ഗാനി താന്‍ വന്‍ തുകയുമായാണ് രാജ്യംവിട്ടതെന്ന റിപോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്തു.
അബുദബി: താലിബാനും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുന്നുവെന്നും യുനൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ അഭയം തേടിയ ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അശ്‌റഫ് ഗാനി പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയിലേക്ക് രക്ഷപ്പെട്ടതിനു ശേഷമുള്ള ഗാനിയുടെ ആദ്യ സന്ദേശമാണിത്. താന്‍ ഒളിച്ചോടിയിട്ടില്ലെന്ന് അവകാശപ്പെട്ട ഗാനി താന്‍ വന്‍ തുകയുമായാണ് രാജ്യംവിട്ടതെന്ന റിപോര്‍ട്ടുകള്‍ നിഷേധിക്കുകയും ചെയ്തു.
'അബ്ദുല്ല അബ്ദുല്ല, മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി എന്നിവരുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളെ താന്‍ പിന്തുണയ്ക്കുന്നു.ഈ പ്രക്രിയ വിജയം കാണാന്‍ താന്‍ ആഗ്രഹിക്കുന്നു'. ഗാനി വ്യക്തമാക്കി.