പുതുചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി മെഡല്‍

Update: 2023-10-07 03:43 GMT

ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് മെഡല്‍നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡി ടീം ഫൈനലില്‍ തായ്‌പേയ്‌ക്കെതിരായ നേട്ടമാണ് ഇന്ത്യയെ 100ാം മെഡലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച തന്നെ മെഡല്‍ പട്ടികയില്‍ ഇന്ത്യ സെഞ്ച്വറി പിന്നിടുമെന്ന് ഉറപ്പിച്ചിരുന്നു. അമ്പെയ്ത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡലുകള്‍ കൂടി ചേര്‍ത്തു. ഇതോടെ, ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി മെഡല്‍ നേട്ടം കൈവരിച്ചു. ഇന്തോനേസ്യയില്‍ നടന്ന ഗെയിംസിലേതിനേക്കാള്‍ മികച്ച പ്രകടനമാണ് ഇക്കുറി നേടിയത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ 100 മെഡലുകള്‍. ഇന്തോനേസ്യ ഗെയിംസില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യ 70 മെഡലുകളാണ് നേടിയിരുന്നത്. 51 മെഡലുകള്‍ സംഭാവന ചെയ്ത ഷൂട്ടര്‍മാരുടെയും 29 മെഡലുകള്‍ നേടിയ അത്‌ലറ്റിക്‌സ് താരങ്ങളുടെയും പ്രകടനമാണ് നേട്ടത്തിനു പ്രധാനകാരണം. വനിതാ ടേബിള്‍ ടെന്നീസ് ടീമിന്റെ അപ്രതീക്ഷിത വെങ്കലമെഡല്‍ നേട്ടവും കരുത്തേകി.


Tags:    

Similar News