ഏകസിവില്‍ കോഡ് ബില്‍ അസം മന്ത്രിസഭ ഇന്ന് ചര്‍ച്ച ചെയ്യും

Update: 2024-02-10 09:26 GMT

ഗുവാഹത്തി: സംസ്ഥാന ബജറ്റും ഏകസിവില്‍ കോഡ് (യുസിസി) ബില്ലും ചര്‍ച്ച ചെയ്യാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇന്ന് സുപ്രധാന മന്ത്രിസഭാ യോഗം വിളിച്ചു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിനു പിന്നാലെ അസമിലും ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. 'യൂനിഫോം സിവില്‍ കോഡ് (യുസിസി) അസമിനും ആവശ്യമാണ്. സംസ്ഥാന കാബിനറ്റ് യോഗം ഇന്ന് ചേരും. യുസിസിയെക്കുറിച്ചുള്ള ചര്‍ച്ച യോഗത്തില്‍ നടക്കുമെന്നും അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. സംസ്ഥാനത്തിനായുള്ള കരട് ബില്‍ 'അസം മോഡലിന്' അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു. അസമിലെ യുസിസിയില്‍ നിന്ന് ആദിവാസികളെ ഒഴിവാക്കും. ബില്‍ ഈ വര്‍ഷം സംസ്ഥാന നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ശര്‍മ പറഞ്ഞു. 'ഉത്തരാഖണ്ഡിന് ശേഷം അസമില്‍ യുസിസിയുടെ സ്വന്തം പതിപ്പ് കൊണ്ടുവരും. രണ്ട് സംസ്ഥാനങ്ങളും അത് ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഞങ്ങള്‍ ഇതിനകം ശൈശവവിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരേ പോരാടുകയാണ്. അതിനാല്‍ അസം ബില്ലില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവും. യുസിസിയുടെ പരിധിയില്‍ നിന്ന് ഞങ്ങള്‍ ആദിവാസികളെ ഒഴിവാക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

Tags:    

Similar News