കളരി അഭ്യസിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകന്‍ റിമാന്റില്‍

Update: 2024-07-11 15:08 GMT

കണ്ണൂര്‍: കളരി അഭ്യസിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പരിശീലകന്‍ കണ്ണൂരില്‍ അറസ്റ്റില്‍. തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരിക്കളെ(53)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തതത്. കഴിഞ്ഞ നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് സംഭവമെന്നാണ് 42 കാരിയുടെ പരാതിയില്‍ പറയുന്നത്. പരിശീലനത്തിനിടെ തനിച്ചായിരുന്നപ്പോള്‍ ലൈംഗികച്ചുവയോടെ പലപ്പോഴും ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. കളരിയില്‍ പരിശീലനത്തിനെത്തുന്ന പല യുവതികളോടും സമാനമായ രീതിയില്‍ പ്രതി മോശമായി പെരുമാറിയതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലിസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags:    

Similar News