നാല് എഎപി നേതാക്കളെ കൂടി അറസ്റ്റ് ചെയ്യും; ബിജെപിയില്‍ ചേരാന്‍ സമ്മര്‍ദ്ദമെന്നും അതിഷിയുടെ വെളിപ്പെടുത്തല്‍

Update: 2024-04-02 06:56 GMT

ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും വരും ദിവസങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുടെ ചില നേതാക്കളെ കൂടി അറസ്റ്റ് ചെയ്‌തേക്കുമെന്നും ഡല്‍ഹി മന്ത്രി അതിഷി മര്‍ലീന. ഏകദേശം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ നാല് നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാനാണ് ബിജെപി ഉദ്ദേശിക്കുന്നതെ്. അവര്‍ എന്നെ അറസ്റ്റ് ചെയ്യും. സൗരഭ് ഭരദ്വാജിനെയും ദുര്‍ഗേഷ് പഥക്കിനെയും രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യും. ഞങ്ങളെ എല്ലാവരെയും ജയിലില്‍ അടയ്ക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും അതിഷി പറഞ്ഞു.

    എഎപിയെയും അതിന്റെ നേതാക്കളെയും തകര്‍ക്കാനും ഇല്ലാതാക്കാനും പ്രധാനമന്ത്രിയും ബിജെപിയും തീരുമാനമെടുത്തു. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വം ഇപ്പോള്‍ കസ്റ്റഡിയിലാണ്. എന്നാല്‍ ഞായറാഴ്ച രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുകയും എഎപി തെരുവിലിറങ്ങി സമരം ചെയ്യുകയും ചെയ്തു. വരും കാലത്ത് എഎപിയുടെ നാല് വലിയ നേതാക്കളെ ബിജെപി ജയിലിലടക്കും. എന്റെ സ്വകാര്യ വസതിയില്‍ ഇഡി റെയ്ഡ് ഉണ്ടാവും. എന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും വീടുകളില്‍ റെയ്ഡ് നടത്തും. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സമന്‍സ് അയക്കും എന്നിട്ട് ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്നും അതിഷി പറഞ്ഞു.

    എന്നാല്‍, ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയോട് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ ഭീഷണികളെ ഭയപ്പെടുന്നില്ല. ഞങ്ങള്‍ കെജ്‌രിവാളിന്റെ സൈനികരായ ഭഗത് സിങിന്റെ ശിഷ്യന്മാരാണ്. ഓരോ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകനും അവസാന ശ്വാസം ഉള്ളിടത്തോളം കാലം, അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഈ രാജ്യത്തെ രക്ഷിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. എല്ലാ എംഎല്‍എമാരെയും ആം ആദ്മി പാര്‍ട്ടിയിലെ ഓരോ വ്യക്തിയെയും ജയിലില്‍ അടയ്ക്കുക. അവര്‍ക്ക് പകരം 10 പേര്‍ കൂടി ഈ പോരാട്ടത്തിന് മുന്നോട്ട് വരുെന്നും അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News