മരുതോങ്കര പള്ളിയിലെ അതിക്രമം: പോലിസിന്റെ വര്‍ഗീയ ഔത്സുക്യം അവസാനിപ്പിക്കണം- ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

ബലിപെരുന്നാള്‍ ദിനത്തില്‍ രാവിലെ കുറ്റിയാടി മരുതോങ്കര പള്ളിയില്‍ അതിക്രമിച്ചു കയറി മുതവല്ലിയെയും മുഅദ്ദിനെയും ക്രൂരമായി മര്‍ദ്ദിച്ച കുറ്റിയാടി സിഐക്കും പോലിസ് സംഘത്തിനുമെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Update: 2020-08-01 07:17 GMT

കോഴിക്കോട്: ബലിപെരുന്നാള്‍ ദിനത്തില്‍ രാവിലെ കുറ്റിയാടി മരുതോങ്കര പള്ളിയില്‍ അതിക്രമിച്ചു കയറി മുതവല്ലിയെയും മുഅദ്ദിനെയും ക്രൂരമായി മര്‍ദ്ദിച്ച കുറ്റിയാടി സിഐക്കും പോലിസ് സംഘത്തിനുമെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കണ്ടെയിന്‍മെന്റ് സോണായതിനാല്‍ പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം ഉണ്ടായിരിക്കുന്നതല്ലെന്ന് നോട്ടിസ് പതിക്കാന്‍ ചെന്ന മുതവല്ലിക്കും മുഅദ്ദിനുമെതിരേ പോലിസുകാര്‍ നടത്തിയ ക്രൂരമായ മര്‍ദ്ദനം മത കേന്ദ്രത്തോടുള്ള അവഹേളനവും നിയമപാലന മര്യാദകളുടെ നഗ്‌നമായ ലംഘനവുമാണ്. മതകേന്ദ്രങ്ങളിലേക്കും മതാധ്യക്ഷന്മാരിലേക്കും കൈ നീട്ടാനുള്ള കേരളാ പോലിസിന്റെ വര്‍ഗീയമായ ഔത്സുക്യം അടുത്തിടെയായി കൂടുതല്‍ പ്രകടമായി വരുന്നുണ്ട്.

ഇത്തരം പ്രവണതകള്‍ വിശ്വാസികളെ പ്രകോപിപ്പിക്കുമെന്നത് സര്‍ക്കാരും പോലീസ് അധികാരികളും ഓര്‍ക്കേണ്ടതുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ ശക്തമായ നിയമ നടപടി കൈക്കൊള്ളാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തുവരുമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുന്നാസര്‍ ലതീഫി, ജനറല്‍ സെക്രട്ടറി ജലീല്‍ സഖാഫി. ഭാരവാഹികളായ ഹസൈനാര്‍ മൗലവി പേരാമ്പ്ര, ബഷീര്‍ മൗലവി വെളിമണ്ണ, അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News