'മോദി സിന്ദാബാദ്' വിളിക്കാത്തതിനു മര്‍ദ്ദനം; വയോധികനെ പോപുലര്‍ ഫ്രണ്ട് സംഘം സന്ദര്‍ശിച്ചു

Update: 2020-08-09 15:00 GMT

ജയ്പൂര്‍: 'നരേന്ദ്ര മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' തുടങ്ങിയവ വിളിക്കാന്‍ വിസമ്മതിച്ചതിനു ക്രൂരമര്‍ദ്ദനത്തിനിരയായ ഓട്ടോ ഡ്രൈവറെ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു. രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ ഗഫ്ഫാര്‍ അഹമ്മദ് കച്ചാവയെയാണ് പോപുലര്‍ ഫ്രണ്ട് പ്രതിനിധി സംഘം സന്ദര്‍ശിച്ചത്. പോപുലര്‍ ഫ്രണ്ട് സികാര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹീം, മുഹമ്മദ് സാകിര്‍ ഭാട്ടി, മുഹമ്മദ് നദീം, അസ്‌റാര്‍ അഹ്‌മദ് തുടങ്ങിയവരാണ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. അക്രമികള്‍ക്കെതിരേ നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തു.

    കഴിഞ്ഞ ദിവസമാണ് 52കാരനായ ഗഫ്ഫാര്‍ അഹമ്മദ് കച്ചാവയെ രണ്ടുപേര്‍ ചേര്‍ന്ന് ഓട്ടോ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. 'നരേന്ദ്ര മോദി സിന്ദാബാദ്', 'ജയ് ശ്രീറാം' എന്നിവ വിളിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ചതോടെ ഗഫ്ഫാര്‍ അഹമ്മദിനെ താടി പിടിച്ച് വലിച്ച് പാകിസ്താനില്‍ പോവൂ എന്നാക്രോശിച്ച് മര്‍ദ്ദിക്കുകയായിരുന്നു. വാച്ച് മോഷ്ടിക്കുകയും പല്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു.

Attack for not calling 'Modi Zindabad'; PFI leaders visited the elder man

Tags:    

Similar News