ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയള്ള ആക്രമണം: കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ കാര്യക്ഷമമായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു

Update: 2021-09-09 10:05 GMT
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയള്ള ആക്രമണം: കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ കര്‍ശന നടപടി വേണെമെന്ന് ഹൈക്കോടതി.സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടിതിയുടെ നിര്‍ദ്ദേശം.ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ കാര്യക്ഷമമായ രീതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പു വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ എഫഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നാണ് സ്വകാര്യആശുപത്രികളുടെ ആരോപണം

Tags:    

Similar News