ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണം; കര്‍ശന നിര്‍ദേശവുമായി യുജിസി
കാലതാമസം വരുത്തിയാല്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കെതിരേ നടപടിയുണ്ടാകും.
ന്യൂഡല്‍ഹി: ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് യുജിസി. ഇതുസംബന്ധിച്ച് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യുജിസി കര്‍ശന നിര്‍ദേശം നല്‍കി. കാലതാമസം വരുത്തിയാല്‍ ബന്ധപ്പെട്ട സര്‍വകലാശാലകള്‍ക്കെതിരേ നടപടിയുണ്ടാകും.
അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായി രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനടക്കം പ്രതികൂലമായി ബാധിക്കുന്നെന്നും യുജിസി ചൂണ്ടിക്കാട്ടി.