ബാബരി മസ്ജിദ് തകര്‍ത്ത കേസ്; അഡ്വാനി ഉള്‍പ്പെടെ ഒമ്പതു പേരുടെ മൊഴിയെടുക്കും
ജൂണ്‍ 22 നും ജൂലൈ 2 നും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും മൊഴിയെടുക്കുക.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി ഉള്‍പ്പെടെ ഒമ്പതു പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി തീരുമാനിച്ചു. അഡ്വാനിയെ കൂടാതെ മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി ഉമാഭാരതി, രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍.
ജൂണ്‍ 22നും ജൂലൈ 2നും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും മൊഴിയെടുക്കുക. സെക്ഷന്‍ 313 പ്രകാരം, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജിക്ക് പ്രതികളെ ചോദ്യം ചെയ്യാം. ഇതോടൊപ്പം തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കും.
ജൂണ്‍ 22ന് ആര്‍ എന്‍ ശ്രീവാസ്തവ, ജൂണ്‍ 23ന് മഹാന്ത് നൃത്യ ഗോപാല്‍ ദാസ്, ജൂണ്‍ 24ന് ജയ് ഭഗവാന്‍ ഗോയല്‍, ജൂണ്‍ 25 ന് അമര്‍ നാഥ് ഗോയല്‍, ജൂണ്‍ 26 ന് സുധീര്‍ കക്കര്‍, ജൂണ്‍ 29 ന് ആചാര്യ ധര്‍മേന്ദ്ര ദേവ്, ജൂണ്‍ 30 ന് അദ്വാനി എന്നിവരുടെയും ജൂലൈ 1ന് മുരളി മനോഹര്‍ ജോഷി, ജൂലൈ 2 ന് കല്യാണ്‍ സിംഗ് എന്നിവരുടേയും മൊഴിയെടുക്കും.
കേസിലെ പ്രതികളില്‍ 49 പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. മൂന്നൂറിലേറെ സാക്ഷികളെ വിസ്തരിച്ചതില്‍ 50 പേരും മരണമടഞ്ഞു. കേസ് രണ്ടുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് 2017ല്‍ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു.
ബാബരി മസ്ജിദ് ഉടമാവകാശ തര്‍ക്കത്തില്‍ സുപ്രിംകോടതി 2019 നവംബര്‍ 9ന് അന്തിമ വിധി പറഞ്ഞിരുന്നു. എന്നാല്‍, നൂറുകണക്കിന് ആളുകളുടെ ജീവന്‍ കവര്‍ന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ക്ക് കാരണമായ ബാബരിമസ്ജിദ് തകര്‍ത്ത കേസ് ഇന്നും ഇഴഞ്ഞുനീങ്ങുന്നു.
ഗാന്ധിവധത്തിനു ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ അതിക്രമങ്ങളിലൊന്നായിരുന്നു രാഷ്ട്രത്തിന്റെ നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി സംഘപരിവാരം പകല്‍വെളിച്ചത്തില്‍ ബാബരി മസ്ജിദ് തകര്‍ത്തത്.