ബാബരി മസ്ജിദ് തകര്‍ക്കല്‍ കേസ്; വിധി ഉടന്‍, കോടതിയിലെത്തിയത് 26 പ്രതികള്‍

പ്രായാധിക്യം, കൊവിഡ് പശ്ചാത്തലം തുടങ്ങിയവ ചൂണ്ടിക്കാണിച്ച്് എല്‍കെ അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ആറു പേരാണ് കോടതിയിലെത്താത്തത്.

Update: 2020-09-30 05:57 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രിം കോടതി വിധി ഉടന്‍. 32 പ്രതികളില്‍ 26 പ്രതികളാണ് കോടതിയില്‍ എത്തിയത്. പ്രായാധിക്യം, കൊവിഡ് പശ്ചാത്തലം തുടങ്ങിയവ ചൂണ്ടിക്കാണിച്ച്് എല്‍കെ അദ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ്, മുരളി മനോഹര്‍ ജോഷി ഉള്‍പ്പെടെയുള്ള ആറു പേരാണ് കോടതിയിലെത്താത്തത്.

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്, മറ്റ് പ്രമുഖ ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, സാക്ഷി മഹാരാജ് തുടങ്ങിയ പ്രമുഖര്‍ പ്രതികളായിട്ടുള്ള കേസില്‍ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിന്റെ വിചാരാണ നടപചികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. എസ് കെ യാദവ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിബിഐ കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസിലെ പ്രതികളായ സാധ്വി റിതംബ്ര, സാക്ഷി മഹാരാജ്, ചമ്പത് റായ്, വിധി കത്യാര്‍, ധരംദാസ്, വേദന്തി, ലല്ലു സിംഗ്, ചമ്പത് റായ്, പവന്‍ പാണ്ഡെ തുടങ്ങിയവര്‍ വിധി പ്രസ്താവനത്തിന് മുന്നോടിയായി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയില്‍ എത്തിയിട്ടുണ്ട്.

കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. പ്രതിഭാഗത്തിന്റെയും സിബിഐയുടെയും അഭിഭാഷകര്‍ക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News