ബാബരി മസ്ജിദ് സംഘപരിവാര്‍ വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ പ്രതീകം: അനീസ് അഹമ്മദ്

Update: 2021-12-06 13:02 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് സംഘപരിവാര്‍ ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ്. ബാബരി മസ്ജിദ് ഹിന്ദുത്വര്‍ തകര്‍ത്ത ഡിസംബര്‍ ആറിന് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബാബരി മുസ് ലിംകളുടെ മാത്രം അജണ്ടയല്ല, ഭരണഘടനാപരമായ അവകാശങ്ങളിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരുടേയും അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

'സയണിസ്റ്റ് ആക്രമണത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായ അല്‍ ഖുദ്‌സിന് സമാനമായി സംഘി ഫാഷിസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിരിക്കും ബാബരി മസ്ജിദ്.

ബാബരി ഒരു മുസ്‌ലിം അജണ്ട മാത്രമല്ല, ഭരണഘടനാപരമായ അവകാശങ്ങളിലും നീതിയിലും വിശ്വസിക്കുന്ന എല്ലാവരുടെയും അജണ്ടയാണ്'. അനീസ് അഹമ്മദ് ട്വീറ്റ് ചെയ്തു.

Tags:    

Similar News