ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റയ്ന്‍
ഇതോടെ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റയ്ന്‍.
മനാമ: അമേരിക്കന്‍ ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റയ്ന്‍. ഇതോടെ ബ്രിട്ടന് പിന്നാലെ ഫൈസറിന്റെ കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ബഹ്‌റയ്ന്‍.
ബ്രിട്ടനില്‍ വാക്‌സിന്റെ വിതരണം അടുത്ത ആഴ്ച ആരംഭിക്കും. ബഹ്‌റയ്ന്‍ എന്നാണ് വാക്‌സിന്‍ വിതരണം തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല. ചൈനയുടെ സിനോഫാം വാക്‌സിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് നവംബറില്‍ ബഹ്‌റയ്ന്‍ അംഗീകാരം നല്‍കിയിരുന്നു.
ബഹ്‌റയ്‌നില്‍ ഇതുവരെ 87,000 പേര്‍ക്ക് കൊവിഡ് വൈറസ് ബാധയേല്‍ക്കുകയും 341 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.