ഫലസ്തീന്‍ പോസ്റ്റുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വിലക്കെന്ന് അമേരിക്കന്‍ മോഡല്‍ ബെല്ല ഹദീദ്
തനിക്ക് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യാനാകുന്നില്ല. ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത് 25കാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വാഷിങ്ടണ്‍: ഫലസ്തീനെക്കുറിച്ചുള്ള പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം വിലക്കുന്നതായുള്ള ആരോപണവുമായി സൂപ്പര്‍ മോഡല്‍ ബെല്ലാ ഹദീദ്. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് ഫലസ്തീനിയന്‍അമേരിക്കന്‍ സൂപ്പര്‍ മോഡലിന്റെ ആരോപണം.
തനിക്ക് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്യാനാകുന്നില്ല. ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് തനിക്ക് തോന്നുന്നത് 25കാരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഫലസ്തീനെക്കുറിച്ച് ഞാന്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉടന്‍ തന്നെ അതിനുനേരെ വിലക്ക് വരുന്നുണ്ട്. ഏകദേശം പത്തുലക്ഷത്തോളം പേകര്‍ക്കാണ് എന്റെ പോസ്റ്റുകളും സ്‌റ്റോറികളും കാണാന്‍ കഴിയാത്തതെന്നും ബെല്ല ആരോപിച്ചു. ഇതിന്റെ സ്‌ക്രീന്‍ഷോട്ടും അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്. പ്രായമായ ഫലസ്തീനിയെ ഇസ്രായേല്‍ സൈന്യം ആക്രമിക്കുന്നതിന്റെ വിഡിയോ റീപോസ്റ്റ് ചെയ്യാനുള്ള ശ്രമം വിഫലമായിരിക്കുകയാണെന്ന് ഇതില്‍ ഇവര്‍ സൂചിപ്പിച്ചു.
മുസ്‌ലിം അക്കാദമിക പണ്ഡിതനായ ഉമര്‍ സുലൈമാനും കഴിഞ്ഞ ദിവസം ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അല്‍അഖ്‌സയ്ക്കു നേരെയുള്ള ആക്രമണത്തിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.