ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം

Update: 2024-03-05 16:10 GMT

വാഷിങ്ടണ്‍: സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തനരഹിതം. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് രണ്ട് ആപ്പുകളും പൊടുന്നനെ നിശ്ചലമായത്. ഫേസ്ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും സേവനങ്ങള്‍ പെട്ടെന്ന് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി. ഫേസ്ബുക്ക് ഉപയോഗിച്ചുകൊണ്ടിരിക്കെ ലോഗ് ഔട്ടാവുകയായിരുന്നു. യൂസര്‍നെയിമും പാസ് വേഡും കൊടുത്ത് ലോഗ് ഇന്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണാനാവുന്നില്ല. സാമൂഹികമാധ്യമങ്ങളിലെ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന പ്ലാറ്റ്‌ഫോമായ ഡൗണ്‍ ഡിറ്റക്ടറില്‍ പതിനായിരക്കണക്കിന് പേരാണ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രശ്‌നങ്ങളുള്ളതായി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളെ നിലവിലുള്ള തകരാറുകള്‍ ബാധിച്ചിട്ടുണ്ട്. രാത്രി 7:32നു തുടങ്ങി ഒമ്പതോടെയാണ് പൂര്‍ണമായും നിശ്ചലമായതെന്നാണ് റിപോര്‍ട്ട്. ഏകദേശം മൂന്നര ലക്ഷത്തോളം ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രശ്‌നങ്ങള്‍ റിപോര്‍ട്ട് ചെയ്തതായും ഏകദേശം 3,53,000 ഉപയോക്താക്കള്‍ ഫേസ്ബുക്ക് ആക്‌സസ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതായും ഔട്ടേജ് റിപോര്‍ട്ട് സൂചിപ്പിക്കുന്നു.

Tags:    

Similar News