ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി
സൂരി: പ്രാദേശിക ബിജെപി പ്രവര്‍ത്തകനായ 24 കാരന്റെ മൃതദേഹം ചൊവ്വാഴ്ച ബിര്‍ഭുമിലെ ഇലമ്പസാര്‍ പ്രദേശത്തെ ഒരു പുഴയോരത്തു നിന്ന് കണ്ടെത്തി. നാദാസ് ഗ്രാമത്തിലെ ഷാല്‍ നദിയുടെ തീരത്താണ് ബാപ്പി അങ്കൂര്‍ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നു പാര്‍ട്ടിയും കുടുംബവും ആരോപിച്ചു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ കഴിയൂ. മകനെ കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നതായി അങ്കൂറിന്റെ പിതാവ് നിര്‍മ്മല്‍ അങ്കുര്‍ പറഞ്ഞു. മൃതദേഹത്തില്‍ രക്തക്കറയുണ്ടെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ബിജെപി പ്രാദേശിക നേതാവ് അനിര്‍ബാന്‍ ഗാംഗുലി അവകാശപ്പെട്ടു. തൃണമൂലിന്റെ കളിയുടെ ഫലമായിരിക്കാം ഇതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഷ്ട്രീയ പ്രശ്‌നമാക്കാന്‍ ബിജെപി അനാവശ്യമായി ശ്രമിക്കുകയാണെന്നും പോലിസ് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും സംസ്ഥാന മല്‍സ്യബന്ധന മന്ത്രിയും ബോള്‍പൂര്‍ എംഎല്‍എയുമായ ചന്ദ്രനാഥ് സിന്‍ഹ പറഞ്ഞു.
Bengal BJP Worker Found Dead, Party Files Complaint With Election Commission