ബംഗാള്‍ സംഘര്‍ഷം: സര്‍വകക്ഷി യോഗം നാളെ

ഒരാഴ്ചയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രത്തിന് ഗവര്‍ണര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഗവര്‍ണറെ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.

Update: 2019-06-12 14:37 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള പ്രധാനപ്പെട്ട പാര്‍ട്ടികളെയെല്ലാം യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് യോഗം.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പാര്‍ത്ഥോ ചാറ്റര്‍ജി, ബിജെപിയില്‍ നിന്നും ദിലിപ് ഘോഷ്, സിപിഎമ്മിനെ പ്രതിനിധീകരിച്ച് എസ് കെ മിശ്ര, കോണ്‍ഗ്രസില്‍ നിന്നും എസ് എന്‍ മിത്ര എന്നിവരാകും യോഗത്തില്‍ പങ്കെടുക്കുക.

ഒരാഴ്ചയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങളില്‍ 6 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്. ക്രമസമാധാന നിലയെക്കുറിച്ച് കേന്ദ്രത്തിന് ഗവര്‍ണര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കി. ഗവര്‍ണറെ മുഖ്യമന്ത്രി മമത ബാനര്‍ജി പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപിയുടെ ചട്ടുകമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് മമതയുടെ വിമര്‍ശനം.

Tags:    

Similar News