ബംഗളൂരു: ബിസിനസുകാരനായ യുവാവിനെ കത്തുന്ന സ്കോഡ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ മുദ്ദിന്പാല്യയിലാണ് സംഭവമെന്ന് പോലിസ് അറിയിച്ചു. സി പ്രദീപ് എന്നയാളാണ് മരിച്ചത്. കാര്‍ കത്തുന്നത് കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്. പ്രദീപിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു വ്യക്തമാവുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പ്രദീപിന് സാമ്പത്തികമോ വ്യക്തിപരമോ ആയ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.
पश्चिमी बेंगलुरू में व्यापारी ने कार में आग लगाकर की आत्महत्या
— Dainik Live (@Dainik_Live) November 17, 2024
मौके पर पहुंची दमकल विभाग की टीम ने आग पर काबू पाया लेकिन तब तक कार में सवार प्रदीप की मौत हो चुकी थी#Bengaluru | #Car | #Fire pic.twitter.com/AWn28mvzqG