ബെയ്റൂത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ ഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അഫീഫിന്റെ മരണം.
ഹിസ്ബുല്ലയുടെ മാധ്യമ വിഭാഗം തലവനായിരുന്നു അഫീഫ്. അഫീഫിന്റെ വിയോഗത്തില്‍ മാധ്യമ വിഭാഗം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് അഫീഫായിരുന്നു. സെപ്തംബര്‍ അവസാനം ഹിസ്ബുല്ല തലവന്‍ ഹസ്സന്‍ നസ്‌റുല്ലയുടെ കൊലപാതകത്തിനു ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു അഫീഫ്.
ലെബനന്റെ വടക്കന്‍ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒന്നരമാസമായി ഹിസ്ബുല്ലയ്ക്കെതിരെ ലെബനന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇസ്രായേല്‍ കരയുദ്ധം നടത്തുന്നു.