ലെബനാനില്‍ കടന്നുകയറാനുള്ള ശ്രമങ്ങള്‍ തടഞ്ഞ് ഹിസ്ബുല്ല; ഇസ്രായേലിലെ ഹൈഫയില്‍ സൈനിക ആസ്ഥാനത്തേക്ക് മിസൈല്‍ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

അധിനിവേശ പലസ്തീന്റെ അതിര്‍ത്തിയോട് ചേര്‍ന്ന യാറൂണ്‍ നഗരം പിടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സയണിസ്റ്റ് സൈന്യം പിന്‍മാറിയതായി ഹിസ്ബുല്ല അറിയിച്ചു

Update: 2024-10-07 07:23 GMT

ബെയ്റൂത്ത്: തെക്കന്‍ ലെബനാനില്‍ കടന്നുകയറാനുള്ള സയണിസ്റ്റ് സൈന്യത്തിന്റെ നീക്കങ്ങള്‍ തടഞ്ഞ് ഹിസ്ബുല്ല. അധിനിവേശ പലസ്തീന്റെ അതിര്‍ത്തിയോട് ചേര്‍ന്ന യാറൂണ്‍ നഗരം പിടിക്കാനുള്ള ശ്രമത്തില്‍ നിന്ന് സയണിസ്റ്റ് സൈന്യം പിന്‍മാറിയതായി ഹിസ്ബുല്ല അറിയിച്ചു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഗസയില്‍ അധിനിവേശം തുടങ്ങിയത് മുതല്‍ യാറൂണിന് മേല്‍ സയണിസ്റ്റുകള്‍ ബോംബാക്രമണം നടത്തുന്നുണ്ട്. വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇപ്പോള്‍ കരസേനയെ വിന്യസിച്ചതെന്നും ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് സയണിസ്റ്റുകള്‍ പിന്‍മാറിയെന്നും അല്‍ മയാദീന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ബ്ലിദ നഗരത്തിന് സമീപത്തെ ഖാലിദ് ഷുവൈബ് പ്രദേശത്ത് അധിനിവേശ സൈനികരെ ഹിസ്ബുല്ല ആര്‍ട്ടിലറികള്‍ ഉപയോഗിച്ച് നേരിട്ടെന്നും അല്‍ മയാദീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തില്‍ നിരവധി സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു. മറ്റൊരു അതിര്‍ത്തി നഗരമായ ഒഡേസയില്‍ ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ ഒമ്പത് സയണിസ്റ്റ് സൈനികര്‍ കൊല്ലപ്പെട്ടു.

ലെബനാന്‍ അതിര്‍ത്തിയിലെ സയണിസ്റ്റുകളുടെ സൈനികത്താവളങ്ങളും പട്രോളിങ് സെന്ററുകളും മറ്റു സൈനിക കേന്ദ്രങ്ങളും മിസൈലുകള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമിക്കുന്നത്. ഖാലിദ് ഷുവൈബിന് പുറമെ മനാര, ശ്ലോമി, മര്‍ഗാലിയോത്ത്, ഹദേബ് യാരിന്‍, ബ്രാരിം തുടങ്ങിയ പ്രദേശങ്ങളിലും പ്രതിരോധം ശക്തമാണ്. അധിനിവേശ പലസ്തീന് അകത്തെ ഹൈഫയിലെ സയണിസ്റ്റ് സൈന്യത്തിന്റെ കേന്ദ്രത്തില്‍ കാമിക്കാസെ ഡ്രോണുകള്‍ ഉപയോഗിച്ചും ഹിസ്ബുല്ല ആക്രമണം നടത്തിയിട്ടുണ്ട്. പത്ത് പേര്‍ക്ക് ഈ ആക്രമണത്തില്‍ പരുക്കേറ്റു.

ലെബനാനില്‍ നിന്ന് ഹിസ്ബുല്ല വിക്ഷേപിച്ച റോക്കറ്റ് വ്രാദിം പ്രദേശത്ത് പതിച്ചതായി സയണിസ്റ്റ് സൈന്യം അറിയിച്ചു. അപ്പര്‍ ഗലീലിയിലെ കാര്‍മിയേല്‍ പ്രദേശത്ത് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. പ്രദേശത്തേക്ക് പതിനഞ്ച് റോക്കറ്റുകള്‍ എത്തിയെന്ന് സയണിസ്റ്റ് സൈന്യവും സ്ഥിരീകരിച്ചു. തേസമയം, സയണിസ്റ്റ് സൈന്യത്തിന്റെ യുദ്ധവിമാനങ്ങള്‍ ഇട്ട ബോംബുകള്‍ തിച്ച് തെക്കന്‍ ലെബനാനിലെ സ്രിഫയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.


Tags:    

Similar News