ഇസ്രായേല്‍ സുരക്ഷാമന്ത്രിയുടെ കാറില്‍ മോഷണം

ബെന്‍ഗ്വിറിന്റെ ക്രെഡിറ്റ് കാര്‍ഡ് അടക്കം മോഷണം പോയതായി പോലിസ് അറിയിച്ചു.

Update: 2024-10-24 08:40 GMT

തെല്‍അവീവ്: ഇസ്രായേല്‍ സുരക്ഷാമന്ത്രി ബെന്‍ ഗ്വിറിന്റെ കാറില്‍ മോഷണം. ബെന്‍ഗ്വിറിന്റെ ക്രെഡിറ്റ് കാര്‍ഡ് അടക്കം മോഷണം പോയതായി പോലിസ് അറിയിച്ചു. ഈ കാര്‍ഡുപയോഗിച്ച് കടകളില്‍ പര്‍ച്ചേസ് ചെയ്യുകയായിരുന്ന ആളെ പിടികൂടി. ഇയാളെ പിന്നീട് 5000 ഷെക്കലിന് ജാമ്യത്തില്‍ വിട്ടു. വിഷയത്തില്‍ മന്ത്രി പോലിസിന്റെ റിപോര്‍ട്ടും തേടി. ഗസയില്‍ ജൂതന്‍മാരെ കുടിയിരുത്തുന്നതിനും അല്‍അഖ്‌സ് മസ്ജിദ് തട്ടിയെടുക്കാനും ഗൂഡാലോചന നടത്തുന്ന സംഘത്തിലെ പ്രമുഖനാണ് ബെന്‍ ഗ്വിര്‍.

Tags:    

Similar News