ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം: ഭാരത് ബന്ദ് തുടങ്ങി

Update: 2021-02-26 02:45 GMT
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം: ഭാരത് ബന്ദ് തുടങ്ങി

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധന, ജിഎസ്ടി, ഇ വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കോണ്‍ഫഡറേഷന് ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടനകളും പിന്തുണ നല്‍കുന്നുണ്ട്. പണിമുടക്കില്‍ ഒരു ലക്ഷം ട്രക്കുകളും പങ്കെടുക്കുന്നുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നു. സംസ്ഥാനത്തെ ഗതാഗത സംഘടനകള്‍ ബന്ദില്‍ പങ്കെടുക്കുന്നില്ല.

Tags:    

Similar News