ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകള്‍ക്കായി പോരാടിയ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ചികില്‍സയിലായിരുന്നു. ഭോപ്പാലില്‍നിന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണം.
ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിലെ 20,000ത്തില്‍ അധികം ഇരകളുടേയുംഅതിജീവിച്ച ആയിരക്കണക്കിന് പേരുടേയും നീതിക്കായി നീതിക്കായി പോരാടിയ സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാര്‍ അന്തരിച്ചു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം ചികില്‍സയിലായിരുന്നു. ഭോപ്പാലില്‍നിന്ന് മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനിരിക്കെ ഹൃദയസ്തംഭനം മൂലമാണ് മരണം.
ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക അപകടത്തില്‍ ജബ്ബാറിന് മാതാവിനേയും പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. അപകടം അദ്ദേഹത്തിന്റെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുകയും അതുമൂലം കാഴ്ചയുടെ 50 ശതമാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാലും നീതിക്കുവേണ്ടിയുള്ള പോരാട്ടം അദ്ദേഹം മരണം വരെ തുടര്‍ന്നു.
1987ലാണ് വാതകച്ചോര്‍ച്ചയുടെ ഇരകളെ സംഘടിപ്പിച്ച സംഘടനകളിലൊന്നായ ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗിന് ജബ്ബാര്‍ തുടക്കം കുറിക്കുന്നത്. ഇരകളുടേയും അതിജീവിച്ചവരുടേയും അവരുടെ കുടുംബങ്ങളോടും നീതിക്കായി അദ്ദേഹത്തിന്റെ സംഘം പോരാടി. ഇതിനായി പ്രതിഷേധ റാലികളും പ്രകടനങ്ങളും സംഘം നടത്തി. കേവലം അലവന്‍സിനും നഷ്ടപരിഹാരത്തിനും അപ്പുറത്ത് ദുരന്തത്തില്‍ വിധവകളായി മാറിയവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അദ്ദേഹത്തിന്റെ സംഘടന പോരാടി.
മധ്യപ്രദേശ് തലസ്ഥാനത്തെ യൂനിയന്‍ കാര്‍ബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ കീടനാശിനി പ്ലാന്റില്‍ നിന്ന് 1984 ഡിസംബര്‍ 23ന് രാത്രിയില്‍ മീഥൈല്‍ ഐസോസയനേറ്റ് എന്ന കൊടും വിഷ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 20,000 ത്തിലധികം ആളുകളാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷവും നിരവധി പേരാണ് അതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത്. ദുരന്തത്തിന് തൊട്ടുപിന്നാലെ യുഎസ് പൗരനായ യൂനിയന്‍ കാര്‍ബൈഡ് സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ രക്ഷപ്പെട്ടിരുന്നു.