കാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു.

Update: 2024-11-24 07:03 GMT

ചെറുവണ്ണൂര്‍:കാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. ചെറുവണ്ണൂര്‍ സ്രാമ്പ്യപരേതനായ മുതിരപറമ്പത്ത് മുഹമ്മദ് എന്ന കുട്ടിമോന്റെ മകന്‍ അബ്ദുല്‍ അസീസ് (57) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30ന് ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസിന് മുന്‍വശത്താണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ: സഫിയ. മകള്‍: സഫ. സഹോദരങ്ങള്‍: എം പി അബ്ദുല്‍ റഹ്മാന്‍, എം പി അഹമ്മദ് ബഷീര്‍, അബ്ദുല്‍ മജീദ്, സക്കീന, എം പി അബ്ദുല്‍ സലീം, റഷീദ്, യൂസുഫലി, ഖദീജ, പരേതനായ മുഹമ്മദ് കോയ.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ഉച്ചയോടെ ചെറുവണ്ണൂര്‍ വടക്കേ ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.

Similar News