പക്ഷിപ്പനി: നെടുമുടിയിലും കരുവാറ്റയിലുമായി ഇന്ന് 15655 താറാവുകളെക്കൂടി കൊന്നു
മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു നടപടി.ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഈ മേഖലകളില്‍ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി.
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലെ 15,655 താറാവുകളെക്കൂടി ഇന്ന് കൊന്നു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു നടപടി.ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഈ മേഖലകളില്‍ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി.
നെടുമുടി പഞ്ചായത്തിലെ 4, 12, 15 വാര്‍ഡുകളിലും കരുവാറ്റയിലെ ഒന്നാം വാര്‍ഡിലും കൊല്ലുന്ന താറാവുകളെ കത്തിക്കുന്ന നടപടികള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സമീപ മേഖലകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.