തമിഴ് ചലച്ചിത്രതാരം വിജയിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബിജെപി പ്രതിഷേധം

അതീവ സുരക്ഷാ മേഖലയില്‍ ഷൂട്ടിങ് നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി പ്രവര്‍ത്തകര്‍ ലിഗ്‌നൈറ്റ് കോര്‍പറേഷനു പുറത്ത് മുദ്രാവാക്യം വിളിച്ചു

Update: 2020-02-07 13:19 GMT

ചെന്നൈ: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു വിട്ടയച്ചതിനു പിന്നാലെ തമിഴ് ചലച്ചിത്രതാരം വിജയിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. നെയ് വേലിയിലെ ലിഗ്‌നൈറ്റ് കോര്‍പറേഷന്‍ പ്ലാന്റില്‍ 'മാസ്റ്റര്‍'ന്റെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. അതീവ സുരക്ഷാ മേഖലയില്‍ ഷൂട്ടിങ് നടത്താന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ബിജെപി പ്രവര്‍ത്തകര്‍ ലിഗ്‌നൈറ്റ് കോര്‍പറേഷനു പുറത്ത് മുദ്രാവാക്യം വിളിച്ചു.

    കഴിഞ്ഞ ദിവസം മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് വിജയിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തത്. പിന്നീട് ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലേക്കു കൊണ്ടുപോയി. 30 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് വിജയ് തിരിച്ചെത്തിയത്. ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകള്‍ പരിശോധിച്ചതായാണ് വിവരം. എന്നാല്‍, വിജയിയുടെ വീട്ടില്‍ നിന്ന് അനധികൃത പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. അതേസമയം, വിജയിക്കെതിരേ നടക്കുന്ന രാഷ്ട്രീയവേട്ടയാണെന്നു ഇളയദളപതി വിജയ് ഫാന്‍സ് അസോസിയേഷന്‍ ആരോപിച്ചു.




Tags:    

Similar News