ബിജെപി ഉടന്‍ സവര്‍ക്കറെ 'രാഷ്ട്രപിതാവായി' പ്രഖ്യാപിക്കും; പരിഹാസവുമായി അസദുദ്ദീന്‍ ഉവൈസി
മഹാത്മാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാഹരജികള്‍ എഴുതിയതെന്ന് ചൊവ്വാഴ്ചയാണ് പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്.
ഹൈദരാബാദ്: മഹാത്മാഗാന്ധിയുടെ അഭ്യര്‍ഥനപ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാഹരജി നല്‍കിയതെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശത്തിനെതിരേ ആഞ്ഞടിച്ച് ഓള്‍ ഇന്ത്യാ മജിലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത്. മഹാത്മാഗാന്ധിയെ വെടിവച്ച് കൊലപ്പെടുത്തിയ വിനായക് ദാമോദര്‍ സവര്‍ക്കറെ രാഷ്ട്രപിതാവായി ബിജെപി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഉവൈസി പരിഹസിച്ചു.
അവര്‍ (ബിജെപി) വികലമായ ചരിത്രം അവതരിപ്പിക്കുന്നു. ഇത് തുടരുകയാണെങ്കില്‍ അവര്‍ മഹാത്മാഗാന്ധിയെ നീക്കം ചെയ്യുകയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ ആരോപണവിധേയനും ജസ്റ്റിസ് ജീവന്‍ ലാലിന്റെ അന്വേഷണത്തില്‍ പങ്കുണ്ടെന്ന് തെളിയുകയും ചെയ്ത സവര്‍ക്കറെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കും.
മഹാത്മാ ഗാന്ധിയുടെ അഭ്യര്‍ഥന പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് ദയാഹരജികള്‍ എഴുതിയതെന്ന് ചൊവ്വാഴ്ചയാണ് പ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്. 'സവര്‍ക്കറെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കപ്പെട്ടു. ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മുമ്പാകെ ദയാഹരജികള്‍ സമര്‍പ്പിച്ചെന്ന് പറയപ്പെടുന്നു. മഹാത്മാ ഗാന്ധിയാണ് ദയാഹരജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്' എന്നാണ് രാജ്‌നാഥ് സിങ് പറഞ്ഞത്.