ന്യൂഡല്‍ഹി: മുസ് ലിംകള്‍ ഇനിയൊരു മസ്ജിദും ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തേഹാദുല്‍ മുസ് ലിംമീന്‍ (എഐഎംഐഎം) മേധാവി അസദുദ്ദീന്‍ ഉവൈസി. ഞങ്ങള്‍ ഒരു മസ്ജിദും നല്‍കാന്‍ പോകുന്നില്ല. കോടതിയില്‍ പോരാടും. മറുഭാഗം ഡിസംബര്‍ ആറ് ആവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ആഗ്രഹിക്കുന്നതെങ്കില്‍ എന്ത് സംഭവിക്കുമെന്ന് കാണാം. ഞങ്ങള്‍ ഒരിക്കല്‍ വഞ്ചിക്കപ്പെട്ടു. ഇനിയും വഞ്ചിക്കപ്പെടില്ലെന്നും ഉവൈസി പറഞ്ഞു. ഗ്യാന്‍വാപി കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതകളുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് അവസാനിക്കില്ലെന്ന് ഞാന്‍ വ്യക്തമായി പറയുന്നു. ഞങ്ങള്‍ അതിനെ നിയമപരമായി നേരിടും. ഞങ്ങളുടെ കൈവശം എന്തെല്ലാം രേഖകളും പട്ടയ സ്യൂട്ടുകളും ഉണ്ടോ. അതെല്ലാം കോടതിയെ ബോധ്യപ്പെടുത്തും. ബാബരി മസ്ജിദില്‍ നമസ്‌കാരം നടക്കുന്നില്ലെന്നായിരുന്നു വാദം. എന്നാല്‍, ഗ്യാന്‍വാപി മസ്ജിദില്‍ ഇപ്പോഴും നമസ്‌കാരം നടക്കുന്നുണ്ട്. ഗ്യാന്‍വാപിയില്‍ ഞങ്ങള്‍ നമസ്‌കരിക്കുന്നു. ബാബരി മസ്ജിദ് കേസിലെ വാദം മുസ് ലിംകള്‍ അവിടെ പ്രാര്‍ത്ഥിക്കുന്നില്ല എന്നായിരുന്നു. എന്നാല്‍, ഞങ്ങള്‍ ഇവിടെ തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നൂറുകണക്കിന് വര്‍ഷങ്ങളായി സ്ഥലത്ത് നമസ്‌കാരം നടത്തുന്നു. വാസ്തവത്തില്‍ 1993 മുതല്‍ ഒരു പൂജയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ രാഷ്ട്രപതി ഭവന്‍ കുഴിക്കാന്‍ തുടങ്ങിയാലും എന്തെങ്കിലും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുസ് ലിംള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്നും ഉവൈസി പറഞ്ഞു. ഞ്രാന്‍ ഇത് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. മുസ് ലിംകളെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാനമന്ത്രിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.