വിദേശവനിതയോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തായി; യുപിയിലെ ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്
ഉപേന്ദ്ര സിങ് റാവത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. 'ഇക്കാര്യത്തില്‍ ബിജെപി ദേശീയ പ്രസിഡന്റിനോട് സമഗ്രമായി അന്വേഷിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഞാന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ പൊതുജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും അദ്ദേഹം ഹിന്ദിയില്‍ പോസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 419, 501 എന്നിവയും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്ത് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാരാബങ്കിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എംപിയുടെ സല്‍പേരിന് കോട്ടം വരുത്താനും വിശ്വാസ്യത തകര്‍ക്കാനുമാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ വീഡിയോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് എഫ്‌ഐആര്‍ അവകാശപ്പെടുന്നത്. ബാരാബങ്കിയില്‍ നിന്ന് സീറ്റ് ലഭിച്ചയുടന്‍ തന്നെ എതിരാളികള്‍ 'വ്യാജ വീഡിയോ' വൈറലാക്കിയെന്നും പോലിസ് അന്വേഷണം ആരംഭിച്ചെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എല്ലാം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഏഴ് വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റാവത്ത് പറഞ്ഞു. സിറ്റിംഗ് എംപി പ്രിയങ്കാ റാവത്തിനെ ഒഴിവാക്കിയാണ് 2019ല്‍ ബാരാബങ്കി മണ്ഡലത്തില്‍ നിന്ന് റാവത്തിന് ടിക്കറ്റ് നല്‍കിയത്.