മോസ്‌കോ: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ റഷ്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. എംബസിയില്‍ നിന്ന് ഏറെ അകലെയല്ലാതെ യായി സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി എംബസി ഉദ്യോഗസ്ഥര്‍ക്ക് നിസ്സാര പരിക്കേറ്റതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അഫ്ഗാന്‍ സുരക്ഷാ സേനയെ ഉദ്ദേശിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എംബസി ജീവനക്കാരെയാണ് ലക്ഷ്യമിട്ടതെന്ന് തള്ളിക്കളയാനാവില്ലെന്നും സുരക്ഷ കര്‍ശനമാക്കിയതായും അധികൃതര്‍ അറിയിച്ചു. റഷ്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രാലയം അഫ്ഗാന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
കാബൂളില്‍ അടുത്ത ആഴ്ചകളില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള രണ്ട് ആക്രമണങ്ങളിലും റോക്കറ്റ് ആക്രമണത്തിലും 50 ലധികം പേരാണ് കൊല്ലപ്പെട്ടത്.കിഴക്കന്‍ പ്രവിശ്യയായ ഗസ്‌നിയുടെ തലസ്ഥാനമായ ഗസ്‌നി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സൈനിക താവളത്തില്‍ ഞായറാഴ്ചയുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Blast Injures Russian Embassy Staff In Afghanistan