കാസര്‍കോട് ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Update: 2024-10-16 11:02 GMT

കാസര്‍കോട്: കാസര്‍കോട് അഴിത്തലയുണ്ടായ ബോട്ടപകടത്തില്‍ ഒരു മരണം.പരപ്പനങ്ങാടി അരിയല്ലൂര്‍ സ്വദേശി കൊങ്ങന്റെ ചെറുപുരക്കല്‍ കോയ മോനാണ് മരിച്ചത്.കാര്യങ്കോട് പുഴയും കടലും സംഗമിക്കുന്ന പ്രദേശത്ത് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവന്ന പടന്ന കടപ്പുറത്തെ 'ഇന്ത്യന്‍' എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. ഏകദേശം നാല്‍പതോളം ആളുകള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് നിഗമനം. 34പേരെ രക്ഷപ്പെടുത്തിയെന്നും രണ്ട് പേരെ കാണാനില്ലെന്നും കോസ്റ്റല്‍ പൊലീസ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags:    

Similar News