ചേലേമ്പ്രയില്‍ കാണാതായ 11 വയസ്സുകാരന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്ന് കണ്ടെത്തി
ചേലേമ്പ്ര: ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ ദിവസം കാണാതായ 11 വയസ്സുകാരന്റെ മൃതദേഹം പുല്ലിപ്പുഴയില്‍ നിന്ന് കണ്ടെത്തിപാറയില്‍ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാദിലിനെയാണ് ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ സംഘവും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയിലാണ് രാവിലെ 10.15ഓടെ പുല്ലിപ്പുഴയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടേ അഞ്ചോടെയാണ് മുഹമ്മദ് ഫാദിലിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സുമെല്ലാം തിരച്ചില്‍ നടത്തിവരികയായിരുന്നു.