'ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ മരിക്കും' ശ്രദ്ധേയമായ തലക്കെട്ടുമായി ദ ടെലഗ്രാഫ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇതുവരേ നടന്നതില്‍ ഏറ്റവും വലിയ സമ്മേളനമാണ് ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്. ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു.

Update: 2020-01-02 05:57 GMT

കോഴിക്കോട്: ശ്രദ്ധേയമായ തലക്കെട്ടുമായി വീണ്ടും ദ ടെലഗ്രാഫ് പത്രം. പൗരത്വ ഭേഗതി നിയമത്തിനെതിരേ മുസ് ലിം സംഘടനകള്‍ കൊച്ചിയില്‍ നടത്തിയ മഹാ സമ്മേളനമാണ് ടെലഗ്രാഫ് പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തത്. 'ഇന്ത്യയില്‍ ജനിച്ച് ഇന്ത്യയില്‍ തന്നെ മരിക്കും' എന്നാണ് പ്രതിഷേധ സമ്മേളനത്തിന്റെ ചിത്രം സഹിതം ദ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമാധാനപരവും ശക്തവും എന്ന തലക്കെട്ടില്‍ പ്രതിഷേധ റാലിയുടെ റിപ്പോര്‍ട്ടും ഒന്നാം പേജില്‍ ഇടം നേടി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഇതുവരേ നടന്നതില്‍ ഏറ്റവും വലിയ സമ്മേളനമാണ് ഇന്നലെ കൊച്ചിയില്‍ അരങ്ങേറിയത്. ജനപങ്കാളിത്തം കൊണ്ടും അച്ചടക്കം കൊണ്ടും സമ്മേളനം ഏറെ ശ്രദ്ധേയമായിരുന്നു. ഭിന്നിച്ച് നിന്നിരുന്ന വിവിധ മുസ് ലിം സംഘടനാ നേതാക്കള്‍ ഒരേ വേദിയില്‍ ഒരുമിച്ചിരുന്നതും പുതിയ തുടക്കമായി. പ്രതിഷേധ റാലിയോടെയാണ് പരിപാടി ആരംഭിച്ചത്.

നരേന്ദ്ര മോദി സര്‍ക്കാരിനെയും സംഘ്പരിവാറിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാറുണ്ട് ദ ടെലഗ്രാഫ് പത്രം. കൗതുകകരമായ തലക്കെട്ടുകളിലൂടെയാണ് പലപ്പോഴും ഇത്തരം വിമര്‍ശനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത്. ടെലഗ്രാഫിന്റെ ഇന്നത്തെ തലക്കെട്ടും ഏറെ ചര്‍ച്ചയായി. നൂറുകണക്കിന് പേരാണ് ടെലഗ്രാഫിന്റെ ഒന്നാംപേജ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

Tags:    

Similar News