ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ 17 കാരന്‍ കുത്തിക്കൊന്നു. ന്യൂഡല്‍ഹി ഓഖ്‌ല ഏരിയയിലാണ് സംഭവം.
പ്രതിയുടെ അമ്മയുടെ ചീത്ത വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. ഓഖ്‌ല ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിന് പുറത്തായിരുന്നു സംഭവം. പ്ലസ് വണ്‍ ക്ലാസിലെ വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. മൂന്ന് തവണ മാരകമായി കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ജുവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.