കശ്മീരില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നു; സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും
ഇന്റര്‍നെറ്റ് ആക്‌സസ് ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ 'സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും ഇ ബാങ്കിംഗ് മുതലായവ' ലഭ്യമാവുമെന്ന് ഉത്തരവില്‍ പറയുന്നു.
ശ്രീനഗര്‍: അഞ്ചു മാസങ്ങള്‍ക്കു ശേഷം കശ്മീര്‍ താഴ്‌വരയില്‍ സ്ഥാപനങ്ങള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നു. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ആദ്യഘട്ടത്തിന് ഇന്നു തുടക്കം കുറിക്കും. അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഇന്റര്‍നെറ്റ് ആക്‌സസ് ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ 'സര്‍ക്കാര്‍ വെബ്‌സൈറ്റുകളും അവശ്യ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന വെബ്‌സൈറ്റുകളും ഇ ബാങ്കിംഗ് മുതലായവ' ലഭ്യമാവുമെന്ന് ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം തടയുന്നതിന് സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നും നോഡല്‍ ഓഫിസര്‍മാരെ നിയമിക്കുക, റെക്കോര്‍ഡ് സൂക്ഷിക്കുക, ഉപയോഗം നിരീക്ഷിക്കുക, അംഗീകൃത ഉപയോക്താക്കള്‍ ആവുക തുടങ്ങിയ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാന തലസ്ഥാനമായ ശ്രീനഗര്‍ ഉള്‍പ്പെടുന്ന മധ്യ കശ്മീരിലാണ് ആദ്യം സ്ഥാപനങ്ങള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം വടക്കന്‍ കശ്മീര്‍ (കുപ്‌വാര, ബന്ദിപോര, ബാരാമുള്ള) എന്നിവിടങ്ങളിലും അവസാനമായി
ദക്ഷിണ കശ്മീര്‍ (പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, അനന്ത്‌നാഗ്) എന്നിവിടങ്ങളിലും സ്ഥാപനങ്ങള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കും. ഒരാഴ്ചയ്ക്ക് ശേഷം ഇതുസംബന്ധിച്ച് അവലോകനം നടത്തുമെന്നും സെല്‍ഫോണ്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കുന്നതിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നടപടി സ്വീകരിക്കുമെന്നും ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചു.
ആഗസ്തില്‍ കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനു പിന്നാലെയാണ് 'മുന്‍കരുതല്‍ നടപടികളുടെ' ഭാഗമായി സര്‍ക്കാര്‍ ഇന്റര്‍നെറ്റിനു മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഒരാഴ്ച്ചക്കകം പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച ഹരജി പരിഗണിക്കവേ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നത്.