റോഡ് വികസനത്തിന് കെട്ടിടമെടുത്തിട്ട് നഷ്ടപരിഹാരം നല്‍കിയില്ല: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും.

Update: 2022-08-24 14:40 GMT

കോഴിക്കോട്: സംസാരശേഷിയില്ലാത്ത മകളുമായി ജീവിക്കുന്ന പിതാവിന്റെ ഏക ഉപജീവന മാര്‍ഗമായ പപ്പട നിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടം റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടും വാണിജ്യ കുടിയാന്‍ എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ചത് പുനപ്പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് ഉത്തരവ് നല്‍കിയത്. ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണം. സെപ്റ്റംബര്‍ 30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. പുതിയ പാലം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

35 വര്‍ഷമായി പുതിയ പാലത്ത് ഓമന പപ്പടം എന്ന സ്ഥാപനം നടത്തുന്ന ഭാസ്‌കരന്റെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് പുതിയ പാലം അനുബന്ധ റോഡ് നിര്‍മാണത്തിനായി ഏറ്റെടുത്തത്. ഭാസ്‌കരന്‍ ഇതിന് സമീപം മറ്റൊരു കടയില്‍ സ്ഥാപനം പുനരാരംഭിച്ചുവെന്ന് പറഞ്ഞാണ് നഷ്ടപരിഹാരം നിഷേധിച്ചത്. ഇത് ശരിയല്ലെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News