ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം; വിദ്യാര്‍ഥികളുടെ കണ്‍സഷനില്‍ മാറ്റമില്ല
മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയേക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കിയേക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വേണ്ടെന്നും എല്‍ഡിഎഫ് യോഗം തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം. നിരക്ക് വര്‍ധനവില്‍ ബസുടമകള്‍ അതൃപ്തി അറിയിച്ചു.