സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയതി നീട്ടി
ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്‌ലിം/ലത്തീന്‍ ക്രിസ്ത്യന്‍/ പരിവര്‍ത്തിത ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേയ്ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ ഹോസ്റ്റല്‍ സ്‌റ്റൈപന്റിനുള്ള (പുതിയത്) അപേക്ഷ തിയതി ഈ മാസം 27 വരെ നീട്ടി.
ബിരുദക്കാര്‍ക്ക് 5,000 രൂപാ വീതവും, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപാ വീതവും, പ്രഫഷണല്‍ കോഴ്‌സുകാര്‍ക്ക് 7,000 രൂപാ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.
കോളേജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥിനികളെ തിരഞ്ഞെടുക്കുക. കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയരുത് (ബി.പി.എല്‍ കാര്‍ക്ക് മുന്‍ഗണന). അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minortiywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2302090, 2300524.