പൗരത്വ നിയമം: രേഖകള്‍ ഹാജരാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മഹുവ മൊയ്ത്ര
'തലമുറകളായി ഇവിടെ താമസിക്കുന്നവരെയും ഈ മണ്ണിന്റെ മക്കളേയും നിങ്ങള്‍ പീഡനത്തിന് ഇരയാക്കുമ്പോള്‍ ഞങ്ങള്‍ ഈ വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. രേഖകള്‍ ഞങ്ങള്‍ ഹാജരാക്കില്ല'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
ന്യൂഡല്‍ഹി: എല്ലാവരും ഭാരത് മാതാവിന്റെ മക്കളാണെന്നുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന ഉദ്ധരിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം. പൗരത്വ നിയമത്തിന്റെ ഭാഗമായി അധികൃതര്‍ക്ക് മുന്നില്‍ രേഖകള്‍ ഹാജരാക്കില്ലെന്ന നിലപാടാണ് മഹുവ മൊയ്ത്ര ആവര്‍ത്തിച്ചത്.
'ഒരു ഇന്ത്യക്കാരനും ഇവിടെ അന്യരല്ല. എല്ലാവരും ഭാരത് മാതാവിന്റെ മക്കളാണ്, 'പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളില്‍ ഇങ്ങനെ പ്രസ്താവിച്ചു.
ഇത് റെക്കോര്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ട്, സര്‍. തലമുറകളായി ഇവിടെ താമസിക്കുന്നവരെയും ഈ മണ്ണിന്റെ മക്കളേയും നിങ്ങള്‍ പീഡനത്തിന് ഇരയാക്കുമ്പോള്‍ ഞങ്ങള്‍ ഈ വാക്കുകള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും.
രേഖകള്‍ ഞങ്ങള്‍ ഹാജരാക്കില്ല'. മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.