കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അര്‍ബുദ രോഗി മരണപ്പെട്ടു. ഇരിട്ടിക്കു സമീപം പായം സ്വദേശി കാപ്പാടന്‍ ശശിധരനാ(48)ണ് മരണപ്പെട്ടത്. ശ്വാസകോശ അര്‍ബുദ രോഗിയായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശശിധരനെ നേരത്തേ ചികില്‍ിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
Cancer patient who was being survielance by Covid, died