ജൂണ്‍ മുതല്‍ സിഎപിഎഫ് കാന്റീനുകളില്‍ വില്‍പ്പനയ്ക്ക് തദ്ദേശീയ ഉല്‍ന്നങ്ങള്‍ മാത്രം: അമിത് ഷാ
പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും ജൂണ്‍ ഒന്നു മുതല്‍ തദ്ദേശീയ ഉത്പന്നങ്ങളുടെ വില്‍പ്പന മാത്രമേ ഉണ്ടാവു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിആര്‍പിഎഫും ബിഎസ്എഫും ഉള്‍പ്പടെ 10 ലക്ഷത്തോളം ഉദ്യേഗസ്ഥരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങള്‍ സിഎപിഎഫ് കാന്റീനുകളിലെ ഉപഭോക്താക്കളാണ്.
പ്രദേശിക ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചു.
'സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ (സി.എ.പി.എഫ്) എല്ലാ കാന്റീനുകളിലും തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമേ വില്‍ക്കൂ എന്ന് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇതോടെ 10 ലക്ഷത്തോളം സിഎപിഎഫ് ഉദ്യോഗസ്ഥരുടെ 50 ലക്ഷം കുടുംബാംഗങ്ങള്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ ഉപയോഗിക്കും.'- അമിത് ഷാ ട്വീറ്റ് ചെയ്തു.
സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, എന്‍.എസ്.ജി, അസം റൈഫിള്‍സ് തുടങ്ങിയ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെ കാന്റീനുകള്‍ വഴി പ്രതിവര്‍ഷം 2,800 കോടി രൂപയുടെ ഉത്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നുണ്ട്.