'ആള്‍ക്കൂട്ടം' തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് റിപോര്‍ട്ട്

ആക്രമണത്തെതുടര്‍ന്നുണ്ടായ അപമാനവും മാനഹാനിയുമാണ് ഹൃദയാഘാതത്തിനിടയാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മരണകാരണമായ മുറിവുകളും പരിക്കുകളും അദ്ദേഹത്തിനുണ്ടായില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. തലയ്ക്ക് ചെറിയ പരിക്കായിരുന്നുവെന്നും ഇത് മരണകാരണമായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-09-12 19:10 GMT

പട്‌ന: മോഷ്ടാവെന്നാരോപിച്ച് 'ആള്‍ക്കൂട്ടം' തല്ലിക്കൊന്ന തബ്‌രീസ് അന്‍സാരിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. ജംഷഡ്പൂര്‍ മെഡിക്കല്‍ കോളജിലെ അഞ്ചംഗ വിദഗ്ധസമിതിയിലെ ഡോക്ടര്‍മാരാണ് തബ്‌രീസിന്റെ മരണം മര്‍ദനമേറ്റതിനെത്തുടര്‍ന്നല്ല മറിച്ച് ഹൃദയാഘാതമാണെന്ന് റിപോര്‍ട്ട് നല്‍കിയത്. പ്രതേക അന്വേഷണ സംഘത്തിലെ അംഗങ്ങളും ജംഷഡ്പൂര്‍ മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവികള്‍കൂടിയാണ് ഇവര്‍. ആക്രമണത്തെതുടര്‍ന്നുണ്ടായ അപമാനവും മാനഹാനിയുമാണ് ഹൃദയാഘാതത്തിനിടയാക്കിയതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മരണകാരണമായ മുറിവുകളും പരിക്കുകളും അദ്ദേഹത്തിനുണ്ടായില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെയും അഭിപ്രായം. തലയ്ക്ക് ചെറിയ പരിക്കായിരുന്നുവെന്നും ഇത് മരണകാരണമായിരുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഇതുവരെ 11 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജൂണ്‍ 17നാണ് തബ്‌രീസ് അന്‍സാരി ജാര്‍ഖണ്ഡിലെ സെരികേല കര്‍സ്വാന്‍ ജില്ലയില്‍ മര്‍ദനത്തിനിരയാവുന്നത്. മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞ് ഹിന്ദുത്വര്‍ മര്‍ദിക്കുകയായിരുന്നു. പിറ്റേ ദിവസം പോലിസെത്തിയാണ് തബ്‌രീസിനെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റാണ് അദ്ദേഹം മരിച്ചത്. തലയ്‌ക്കേറ്റ മാരകമായ പരിക്ക് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു. തബ്‌രീസിന്റെ മരണത്തില്‍ പോലിസും ആശുപത്രി അധികൃതരും കൃത്യവിലോപം കാണിച്ചെന്ന് നേരത്തെ പോലിസ് റിപോര്‍ട്ടും ഉണ്ടായിരുന്നു.

Tags:    

Similar News