ജയരാജന്റെ പുസ്തകത്തിനെതിരായ പ്രതിഷേധം: 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

അബ്ദുന്നാസര്‍ മഅ്ദനിയുടെ ആദ്യകാല പ്രസംഗങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് പിഡിപി പറയുന്നത്.

Update: 2024-10-27 05:25 GMT

കോഴിക്കോട്: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്റെ പുസ്തകത്തിലെ മഅ്ദനി വിരുദ്ധ ഉള്ളടക്കത്തിനെതിരേ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് ടൗണ്‍ പോലിസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസ്സമുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസെടുത്തത്.

ജയരാജന്റെ 'കേരളം: മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ഹാളിന് പുറത്താണ് ഇന്നലെ പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അബ്ദുന്നാസര്‍ മഅ്ദനിയുടെ ആദ്യകാല പ്രസംഗങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചുവെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെന്നാണ് പിഡിപി പറയുന്നത്.




Tags:    

Similar News