ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്തിയില്ല; ശ്രീനാഥ് ഭാസിക്കെതിരേ കേസ്
കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും കാര്‍ നിര്‍ത്താതിന് സിനിമാ നടന് ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. സെന്‍ട്രല്‍ പോലിസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട് .
ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്തിരുന്നു. ആഢംബര ഹോട്ടലില്‍ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവര്‍ ഏഴ് മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ് ചോദ്യം ചെയ്തത്. എന്നാല്‍ നടി പ്രയാഗയ്ക്കും നടന് ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്നായിരുന്നു വ്യക്തമായത്. ഹോട്ടലില്‍ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേര്‍ന്നാണെന്ന് പ്രയാഗ മാര്ട്ടിന് ചൂണ്ടിക്കാട്ടിയിരുന്നു.ുള്ളതേയുള്ളൂവെന്ന് ശ്രീനാഥ് ഭാസിയും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.