സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കലോല്‍സവം:തൃശൂര്‍ സഹോദയ ചാംപ്യന്മാര്‍

1570 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനം നേടി. 1350 പോയിന്റ്് നേടി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തും 1259 പോയിന്റ് നേടിയ പാലക്കാട് സഹോദയ നാലാം സ്ഥാനത്തും 1225 പോയിന്റ് നേടി കൊല്ലം ജില്ല അഞ്ചാം സ്ഥാനത്തുമെത്തി.493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിഷ് സ്‌കൂള്‍ ഓവറാള്‍ ചാംപ്യന്‍മാരായി. 411 പോയിന്റ് നേടിയ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ 373 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി

Update: 2019-11-17 14:50 GMT

കൊച്ചി: സംസ്ഥാന സിബിഎസ്ഇ കലോല്‍സവത്തില്‍ 1780 പോയിന്റ് നേടി തൃശൂര്‍ സഹോദയ ചാംപ്യന്മാരായി. 1570 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനം നേടി. 1350 പോയിന്റ്് നേടി സെന്‍ട്രല്‍ കേരള സഹോദയ മൂന്നാം സ്ഥാനത്തും 1259 പോയിന്റ് നേടിയ പാലക്കാട് സഹോദയ നാലാം സ്ഥാനത്തും 1225 പോയിന്റ് നേടി കൊല്ലം ജില്ല അഞ്ചാം സ്ഥാനത്തുമെത്തി.493 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിഷ് സ്‌കൂള്‍ ഓവറാള്‍ ചാംപ്യന്‍മാരായി. 411 പോയിന്റ് നേടിയ തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂള്‍ 373 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

353 പോയിന്റ് നേടിയ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്‌കൂള്‍ നാലാം സ്ഥാനവും 349 പോയിന്റുമായി വടക്കേവിള ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ അഞ്ചം സ്ഥാനവും നേടി.കാറ്റഗറി ഒന്നില്‍ 116 പോയിന്റ്് നേടിയ തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 109 പോയിന്റുമായി കണ്ണൂര്‍ സഹോദയ ആണ് രണ്ടാം സ്ഥാനത്ത്. കാറ്റഗറി രണ്ടില്‍ 247 പോയിന്റ് നേടി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും 243 പോയിന്റുമായി കണ്ണൂര്‍ സഹോദയ രണ്ടാം സ്ഥാനത്തും എത്തി. കാറ്റഗറി മൂന്നില്‍ 624 പോയിന്റ് നേടിയ തൃശൂര്‍ സഹോദയ ഒന്നാമതെത്തി. 586 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാമതെത്തി. കാറ്റഗറി നാലില്‍ 667പോയിന്റ്് നേടിയ തൃശൂര്‍ സഹോദയ ഒന്നാമതും മലബാര്‍ സഹോദയ 498 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.21 വേദികളില്‍ അഞ്ച് കാറ്റഗറികളിലായി 144 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. കേരളത്തിലെ 1400 സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നായി എണ്ണായിരത്തോളം മല്‍സാരാര്‍ഥികളാണ് കലോല്‍സവത്തില്‍ പങ്കെടുത്തത്. 

Tags:    

Similar News